വടക്കേ അമെരിക്കയിലെ മൗണ്ട് ഡെനാലിയില്‍ കൊടുങ്കാറ്റ് അടിച്ചപ്പോഴാണ് ഷെയ്ഖ് ഹസന് കുടുങ്ങിയത്. സമുദ്ര നിരപ്പില്‍ നിന്നും 17000 അടി മുകളിലെ ക്യാംപിലാണ് കുടുങ്ങിയിരിക്കുന്നത്. കൈവശമുള്ള ഭക്ഷണവും വെള്ളവും കുറവാണെന്ന് ഹസന്റെ സന്ദേശത്തില്‍ പറയുന്നു. ഓപ്പറേഷന് സിന്ദൂറിന് ആദരം അര്‍പ്പിച്ചു കൊണ്ടുള്ള ബാനര്‍ മൗണ്ട് ഡെനാലിയുടെ മുകളില്‍ സ്ഥാപിക്കാനായിരുന്നു ഹസന്റെ യാത്ര.
പന്തളം പൂഴിക്കാട് ദാറുല്‍ കറാമില്‍ എം.എ. അലി അഹമ്മദ് ഖാന്റെയും ജെ.ഷാഹിദയുടെയും മകനായ ഹസന് സെക്രട്ടേറിയറ്റില്‍ ധനകാര്യ വകുപ്പ് അസിസ്ററന്റ് സെക്ഷന്‍ ഓഫീസറാണ്. 2022ലാണ് എവറസ്ററ് കീഴടക്കിയത്. ഏഴു ഭൂഖണ്ഡങ്ങളിലെയും ഏഴു വലിയ കൊടുമുടികളും അദ്ദേഹം കീഴടക്കിയിട്ടുണ്ട്.

Comments: